Latest NewsNewsIndia

പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ…വൈറലായി നായയുടെ യാത്ര

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയതോടെ ഹെല്‍മെറ്റ് ധരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇപ്പോഴിതാ ബൈക്കിന്റെ പിന്നിലിരിക്കുന്ന നായയും ഹെല്‍മറ്റ് ധരിച്ചിരിക്കുന്നു. ബൈക്ക് സഫാരിയ്ക്കിടെ പിന്‍സീറ്റില്‍ ഇരുന്ന് ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് യാത്രചെയ്യുന്ന നായയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയില്‍, ഉടമസ്ഥന്റെ ബൈക്കിനു പിറകില്‍ ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് യാത്ര ചെയ്യുന്ന നായയെ കാണാം. ട്രാഫിക് നിയമങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടാകാം നായയും ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പലരെയും രസിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ഈ വീഡിയോ ചെന്നൈയിലെ വിരുഗമ്പാക്കം എന്ന സ്ഥലത്തു നിന്നാണ് എടുത്തത്. നാവ് പുറത്തേക്കിട്ടും മുന്‍ കൈകള്‍ ഉടമസ്ഥന്റെ തോളിലിട്ടും വളരെ വിദഗ്ദമായാണ് ഈ നായ ബൈക്കില്‍ യാത്ര ചെയ്യുന്നത്. ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം 59,000 കാഴ്ചക്കാരെയും 4,500 ലധികം ലൈക്കുകയും കിട്ടിയിട്ടുണ്ട്.

വീഡിയോ കാണാം:

https://twitter.com/madhavpramod1/status/1214415853065666560

shortlink

Related Articles

Post Your Comments

Related Articles


Back to top button