Latest NewsNewsIndia

ഖാസിം സുലൈമാനിയെ കൊലപ്പെടുത്താനുപയോഗിച്ച യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വാങ്ങാനൊരുങ്ങി ഇന്ത്യ : ടാര്‍ഗെറ്റുചെയ്ത കൊലപാതക ദൗത്യങ്ങള്‍ക്ക് റീപ്പര്‍ പേരുകേട്ട ഡ്രോണ്‍

ന്യൂഡല്‍ഹി : ഖാസിം സുലൈമാനിയെ കൊലപ്പെടുത്താനുപയോഗിച്ച യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വാങ്ങാനൊരുങ്ങി ഇന്ത്യ വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ഈ ഡ്രോണ്‍ നേരത്തെ തന്നെ ഇന്ത്യ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. റീപ്പറും ഹെല്‍ഫയറും ചേര്‍ന്നതാണ് ജനുവരി 3ന് ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയെ വധിച്ചത്. അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന ഓപ്പറേഷനില്‍ ആളില്ലാ വിമാനമായ എംക്യു -9 അദ്ദേഹത്തിന്റെ കാറിലേക്കും കോണ്‍വോയിയിലും രണ്ട് ഹെല്‍ഫയര്‍ മിസൈലുകളാണ് വിക്ഷേപിച്ചത്.

Read Also : ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മൊബൈൽ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തി ജെയ്‌ഷെ മുഹമ്മദ്

ടാര്‍ഗെറ്റുചെയ്ത കൊലപാതക ദൗത്യങ്ങള്‍ക്ക് റീപ്പര്‍ പേരുകേട്ട ഡ്രോണാണ്. 2015 നവംബറില്‍ സിറിയയിലെ റാക്കയില്‍ ഒരു വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന ‘ജിഹാദി ജോണ്‍’ കൊല്ലപ്പെട്ടത് എംക്യു-9 റീപ്പര്‍ ആക്രമണത്തിലായിരുന്നു.

യുദ്ധ രംഗത്തെ കഴിവുകള്‍ കണക്കിലെടുത്ത് ഇന്ത്യ ഇത് സ്വന്തമാക്കുന്നതിനായി വര്‍ഷങ്ങളായി യുഎസുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങള്‍ക്കും എംക്യു-9 റീപ്പര്‍ ഡ്രോണ്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. അതേസമയം, എഎച്ച് -64 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വന്നതിനു ശേഷം എംക്യു-9 റീപ്പറില്‍ ഉപയോഗിക്കുന്ന ഹെല്‍ഫയര്‍ മിസൈലുകള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ മിസൈലാണ് എംക്യു-9 റീപ്പറിന്റെ പ്രാഥമിക ആയുധം

ഏകദേശം 52,000 കോടി രൂപയുടെ എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുന്ന കാര്യം ഇന്ത്യയും അമേരിക്കയും ൈവകാതെ തന്നെ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണ് കരുതുന്നത്. നാറ്റോ രാജ്യങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് ഇത് ആദ്യമായാണ് എംക്യു-9 റീപ്പര്‍ ഡ്രോണ്‍ അമേരിക്ക നല്‍കാന്‍ തയാറാകുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് എംക്യു-9 റീപ്പര്‍ ഇന്ത്യയ്ക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്നതാണ് എംക്യു-9 റീപ്പര്‍ ഡ്രോണ്‍.

ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് എംക്യു-9 റീപ്പര്‍ എന്ന പേരിലുള്ള പ്രെഡേറ്റര്‍ ഡ്രോണുകള്‍. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് അതിര്‍ത്തി രാജ്യങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബിടാന്‍ സാധിക്കും. ന്യൂഡല്‍ഹിയില്‍ ഇരുന്ന് പാക്കിസ്ഥാന്‍ നഗരങ്ങളില്‍ എവിടെ ആക്രമിക്കണമെന്ന് വരെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ് എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button