Latest NewsInternational

ഇറാൻ -യു എസ് സംഘർഷം: ലോകത്തിന് മറ്റൊരു യുദ്ധം താങ്ങാനാവില്ലെന്ന മുന്നറിയിപ്പുമായി യുഎന്‍

ലോകത്ത് സമാധാനമാണ് ഏറ്റവും വിലയേറിയത്.

വാഷിങ്ടണ്‍: ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറെസ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍പ്പാക്കി അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഎസ്-ഇറാന്‍ സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. ലോകത്ത് സമാധാനമാണ് ഏറ്റവും വിലയേറിയത്.

കഠിനാധ്വാനത്തിന്റെ ഫലമായാണ് ലോകത്ത് സമാധാനം നിലനില്‍ക്കുന്നതെന്നും അതിനെ നിസാരമായി കാണരുതെന്നും ഗുട്ടാറസ് പറഞ്ഞു.ലോകത്തിന് താങ്ങാനാവാത്ത ഗള്‍ഫ് യുദ്ധം ഒഴിവാക്കേണ്ടത് പൊതു കടമയാണ്. അതിനു വേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഗുട്ടാറസ് വ്യക്തമാക്കി.ഇറാഖിലെ എര്‍ബില്‍, അന്‍ബറ എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇറാഖിന്റെ സ്വസ്ഥതയെയാണ് നശിപ്പിച്ചത്. വിവേക ശൂന്യമായ നടപടി പ്രവചനാതീതമായ ഫലങ്ങളാണ് ഉണ്ടാക്കുകയെന്നും ഗുട്ടാറസ് ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷത്ത് ഭിന്നത, സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി

നേരത്തെ ഉണ്ടായ ഗള്‍ഫ് യുദ്ധത്തിന്റെ പരിണിത ഫലം നാം മറക്കരുത്. എല്ലാ കാലത്തേയും പോലെ യുദ്ധത്തില്‍ സാധാരണക്കാരനാണ് ഏറ്റവും വലിയ വില നല്‍കേണ്ടി വരുന്നതെന്നും ഗുട്ടാറസ് സൂചിപ്പിച്ചു. ഇറാന്‍ രഹസ്യന്വേഷണ തലവന്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അമേരിക്ക തിരിച്ചടിച്ചാല്‍ ഗള്‍ഫ് മേഖലകളില്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button