Jobs & Vacancies

റിസോഴ്സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നു

കുടുംബശ്രീ കണക്റ്റ് ടു വര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കുന്നതിന് കാറ്റലിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യാന്‍ താത്പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-45. ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും എഴുതാനും കഴിയണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജനുവരി 15 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ പാലക്കാട്, രണ്ടാംനില, സിവില്‍സ്റ്റേഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ എത്തിക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button