Latest NewsNewsInternational

സോഹോ കോര്‍പില്‍ വന്‍ അവസരങ്ങള്‍, വരാനിരിക്കുന്നത് 2000ത്തിലേറെ ഒഴിവുകള്‍

ഡല്‍ഹി: കോവിഡിന്റെ പേരില്‍ പല സ്വകാര്യ സ്ഥാപങ്ങളും ഐ.ടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ തേടുകയാണ് സോഹോ കോര്‍പ്. ഗ്രാമീണ മേഖലയിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2000ത്തിലേറെ ഒഴിവുകള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

എഞ്ചിനീയറിംഗ്, വെബ് ഡെവലപ്പര്‍മാര്‍, ഡിസൈനര്‍മാര്‍, പ്രോഡക്റ്റ് മാര്‍ക്കറ്റേഴ്സ്, റൈറ്റര്‍മാര്‍, സപ്പോര്‍ട്ട് എഞ്ചിനീയര്‍മാര്‍, സെയില്‍സ് എക്സിക്യൂട്ടീവുകള്‍ എന്നിവരെയാണ് കമ്പനി തേടുന്നത്. ഇതിനകം കമ്പനി പ്രാദേശികമായി ആളുകളുടെ റിക്രൂട്ട്മെന്റ് തുടങ്ങിയിട്ടുണ്ട്.

നിലവില്‍ 1000ത്തിലധികം ജീവനക്കാരുള്ള സോഹോ ഇന്ത്യയിലും അമേരിക്കയിലും സജീവമാണ്. അടുത്തയിടെ ഈജിപ്ത്, ജിദ്ദ, കേപ്ടൗണ്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇവിടെ പ്രാദേശികമായി സോഹോ സ്‌കൂള്‍ ഓഫ് ലേര്‍ണിങ് മാതൃകയില്‍ പുതിയ പദ്ധതികളും സോഹോ നടപ്പാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button