Latest NewsNewsIndia

കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

മുംബൈ: കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. നവംബര്‍ 5ന് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹമാണ് മുംബൈയിലെ വിദ്യവിഹാര്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുമായി കടന്നതെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button