Latest NewsNewsIndia

പാർലമെന്റ് പാസാക്കിയ നിയമത്തെ തെരുവിൽ ചോദ്യം ചെയ്യാൻ പാടില്ല; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കോൺഗ്രസ് മുൻ എംപി ജോൺ ഫെർണാണ്ടസ്

പനാജി: പാർലമെന്റ് പാസാക്കിയ നിയമത്തെ തെരുവിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും ജനങ്ങൾ ഇത് അംഗീകരിക്കണമെന്നും കോൺഗ്രസ് നേതാവും മുൻ എംപിയുമായ ജോൺ ഫെർണാണ്ടസ്. പൗരത്വ നിയമ ഭേദഗതി നല്ല നിയമമാണെന്നും ഗോവ പ്രദേശ് കോൺഗ്രസ് മുൻ പ്രസിഡന്റുകൂടിയായ ജോൺ ഫെർണാണ്ടസ് പറഞ്ഞു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന.

പാർലമെന്റ് ഒരു നിയമം പാസാക്കിയാൽ പ്രതിപക്ഷം അതിനെതിരെ തെരുവുകളിൽ പ്രതിഷേധിക്കരുതെന്നാണ് കോൺഗ്രസ് നേതാവിന്റെ വാദം. നിയമം തെരുവിൽ നിർമ്മിക്കപ്പെട്ടാൽ അത് കാടൻ നിയമം ആയിരിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. പാർലമെന്റ് പാസാക്കിയ നിയമത്തെക്കുറിച്ച് ചർച്ചകൾ അരുതെന്നും ജോൺ ഫെർണാണ്ടസ് വ്യക്തമാക്കി.

ALSO READ: ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കി; രജിസ്‌ട്രേഷന്‍ നടപടികള്‍ താറുമാറാക്കി; ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ എസ്എഫ്‌ഐയുടെ പങ്ക് വെളിപ്പെടുത്തി ഡല്‍ഹി പൊലീസ്

ജാമിയയിലെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് തനിക്കറിയാം. പ്രതിഷേധം എങ്ങനെ തുടങ്ങിയെന്നും ബോധ്യമുണ്ട്. ജാമിയ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു താൻ. അതുകൊണ്ട് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് അറിയാമെന്നും അതുകൊണ്ടാണ് താൻ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചതെന്നും ജോൺ ഫെർണാണ്ടസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button