Latest NewsNewsIndia

ഉത്തർപ്രദേശിൽ 50 യാത്രക്കാരുമായി സ‍ഞ്ചരിച്ച ബസിന് തീപിടിച്ചു

കന്നൗജ്: അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു. 21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തീയണച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും യുപി സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു. മരണ സംഖ്യ വ്യക്തമായിട്ടില്ല. പരിക്കേറ്റവർക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തോട് നിർദേശം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. മന്ത്രി രാം നരേഷ് അഗ്നിഹോത്രിയോട് സ്ഥലം സന്ദർശിക്കാൻ നിർദേശം നൽകി. സംഭവത്തെ കുറുച്ച് വിശദമായ റിപ്പോർട്ടും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും അദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button