Latest NewsIndiaNews

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ

ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ ഗുജറാത്ത് പോലീസിന്റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനുള്ള ചടങ്ങില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

പൗരത്വ നിയമം ജനങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണെന്നും അല്ലാതെ അപഹരിക്കാനുള്ളതല്ലെന്നും പൗരത്വ നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വീടുകള്‍ തോറുമുള്ള പ്രചാരണം നടത്താന്‍ ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്. ഞങ്ങളുടെ പ്രചരണം അവസാനിച്ചുകഴിഞ്ഞാല്‍, രാജ്യത്തെ ജനങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ പ്രാധാന്യം മനസ്സിലാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button