Latest NewsUAENews

യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസപ്പെട്ടു

ദുബായ്: യുഎഇയിൽ പലയിടത്തും പെയ്‌ത ശക്തമായ മഴയിൽ റോഡിലെങ്ങും വെള്ളക്കെട്ട്. ഇതുമൂലം വാഹനം ഗതാഗതം പലയിടത്തും തടസപ്പെട്ടു. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അല്‍ ഐനിലും ദുബായിലെ ചില പ്രദേശങ്ങളിലും ശക്തമായ ഇടിയോട് കൂടിയുള്ള മഴയാണ് പെയ്തത്. അതേസമയം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വിമാന യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തിലെത്താൻ വിമാനത്താവളം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button