Latest NewsNewsIndia

ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച്‌ നൽകി; നടിയും സംഘവും അറസ്റ്റിൽ

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയ ബോളിവുഡ് നടിയും സംഘവും പിടിയിൽ. അമൃത ദനോഹയും മോഡലായ റിച്ച സിംഗുമാണ് പിടിയിലായത്. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച്‌ നൽകുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്‌ഡ്‌ നടത്തിയത്. സംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ച പൊലീസ് ആവശ്യക്കാര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി. സെക്‌സ് റാക്കറ്റിന്റെ കൈയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button