Latest NewsIndiaNews

ആഹാരത്തിനു പലരോടും യാചിച്ചു ലഭിക്കാതായപ്പോള്‍ രോഗി പ്രാവിനെപ്പിടിച്ചു പച്ചയ്ക്കുതിന്നു വിശപ്പടക്കി

റാഞ്ചി : രാജ്യത്തെ നടുക്കുന്ന മറ്റൊരു സംഭവം, രണ്ട് ദിവസമായി ഭക്ഷണം ലഭിയ്ക്കാത്ത മാനസികനില തെറ്റിയ സ്ത്രീ പ്രാവിനെ പിടിച്ച് പച്ചയ്ക്ക് കഴിച്ചു. ഭക്ഷണത്തിനായി പലരോടും യാചിച്ചെങ്കിലും ലഭിക്കാതായപ്പോഴാണ് ഈ സ്ത്രീ പ്രാവിനെപ്പിടിച്ചു പച്ചയ്ക്കുതിന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ( RIMS) കഴിഞ്ഞ ബുധനാഴ്ചനടന്ന സംഭവമാണിത്.

മാനസിക അസ്വാസ്ഥ്യമുള്ള വനിതയെ നാട്ടുകാരാണ് RIMS ല്‍ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഇവരെ ഡോക്ടര്‍മാരോ നഴ്‌സുമാരോ വന്ന് നോക്കിയതുമില്ല. മാനസിക നില തെറ്റിയ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസമായി ആഹാരം കഴിച്ചിട്ടെന്ന് പറയുന്നു. ഇതിനിടെ പലരോടുമവര്‍ വിശക്കുന്നെന്നു പറഞ്ഞെങ്കിലും ആരും അത് മുഖവിലയ്‌ക്കെടുത്തില്ല. പിന്നീട് അടുത്തുവന്നിരുന്ന ഒരു പ്രാവിനെ കമ്പിളിപുതപ്പിച്ചവര്‍ പിടികൂടി പച്ചയ്ക്കു തിന്നു വിശപ്പടക്കുകയായിരുന്നുവെന്ന് പറയുന്നു. സമൂഹമാധ്യമത്തിലൂടെ ഫോട്ടോ അടക്കം പ്രചരിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്

Tags

Related Articles

Post Your Comments


Back to top button
Close
Close