KeralaLatest NewsNews

മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രാഹമിന്‍റെ കല്യാണം നാളെ, വധു കോൺഗ്രസുകാരി, പാർട്ടി മാറില്ല 

കൊച്ചി : മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം നാളെ വിവാഹിതനാകും. മണ്ഡലത്തില്‍നിന്നുതന്നെയുള്ള ഡോ. ആഗിയാണ് വധു. ഡോ. ആഗി മേരി അഗസ്റ്റിനെ കണ്ടുമുട്ടുന്നതുവരെ വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ടുനടന്നയാളല്ലായിരുന്നു താനെന്ന് എംഎഎ പറയുന്നു. ആയുര്‍വേദ ക്ലിനിക്കിന്റെ ഉദ്‍ഘാടനച്ചടങ്ങാണ് എംഎല്‍എയുടേയും ഡോക്ടറുടെയും പ്രണയം തുടങ്ങിയത്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് സിപിഐക്കാരനായ എല്‍ദോയുടെ ജീവിതത്തിലേക്ക് ആഗി കടന്നുവരുന്നത്. എന്നാൽ വിവാഹ ശേഷം പാ‍ർട്ടി മാറില്ല. ഫേസ്ബുക്കിൽ കല്യാണത്തിന് ക്ഷണിച്ച് കൊണ്ട് പോസ്റ്റും എൽദോ എബ്രാഹം പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button