CricketLatest NewsNews

അതെന്റെ തലവേദനയല്ല; അതിനാൽ കൂടുതല്‍ ചിന്തിക്കുന്നില്ലെന്ന് ശിഖർ ധവാൻ

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ സെലക്ഷന്‍ തനിക്ക് തലവേദനയല്ലെന്നും അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി ശിഖര്‍ ധവാൻ. ടീം സെലക്ഷന്‍ എന്‍റെ കൈകളിലല്ല. ലഭിച്ച രണ്ട് അവസരങ്ങളിലും മികവുകാട്ടാനായി എന്നത് സന്തോഷം നല്‍കുന്നതായും ധവാൻ പറയുകയുണ്ടായി. ടി20 ലോകകപ്പില്‍ ആരെയൊക്കെ ഓപ്പണറാക്കും എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ മറുപടി.

Read also: അമേരിക്കയുടെ ശത്രുക്കളോട് ക്ഷമിക്കില്ല; ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്തും: ട്രം‌പ്

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവർ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. 2019 രോഹിത്തിന് സുന്ദരമായ വര്‍ഷമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങളായി രാഹുലും മികച്ചുനില്‍ക്കുന്നു. ഇപ്പോള്‍ ‍ഞാനും ചിത്രത്തിലെത്തിയിരിക്കുന്നു. ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ടി20യില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ധവാൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button