Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം: മോദിക്ക് അഭിനന്ദനമറിയിച്ച് അഞ്ചര ലക്ഷം പോസ്റ്റ് കാര്‍ഡുകളുമായി അഹമ്മദാബാദ് സ്വദേശികള്‍

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് മോദിക്ക് അഭിനന്ദനമറിയിച്ച് അഞ്ചരലക്ഷം പോസ്റ്റുകാര്‍ഡുകളുമായി അഹമ്മദാബാദ് സ്വദേശികള്‍. അഹമ്മദാബാദില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ അമിത് ഷായാണ് പോസ്റ്റ് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. പോസ്റ്റുകാര്‍ഡുകളിലുള്ളത് വെറും വാക്കുകള്‍ അല്ലെന്നും മറിച്ച് ഹൃദയത്തില്‍ നിന്നുള്ള നന്ദി പ്രകടമനമാണെന്ന് ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.

സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്മെന്റ് ആക്ട് എന്നതിന്റെ ചുരുക്കരൂപമായ സി.എ.എ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തിലാണ് പോസ്റ്റ്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുള്ള ബിജെപി പ്രചാരണ പരിപാടി ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചുവെന്ന് ഗുജറാത്ത് ബിജെപി ഘടകം അവകാശപ്പെട്ടു. അമിത് ഷാ നേരത്തെ പ്രതിനിധീകരിച്ചിരുന്ന നാരായണ്‍പുര നിയമസഭാ മണ്ഡലത്തിലാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും അമിത് ഷാ വിമര്‍ശിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉള്ളത്. പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നടപ്പിലാക്കുമ്പോള്‍ എന്തിന് എതിര്‍ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button