Latest NewsNewsInternational

യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് മതില്‍ ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു

യുഎഇ: യുഎഇയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു. റാസ് അല്‍ ഖൈമയിലാണ് മഴയെത്തുടര്‍ന്ന് വീട്ടുജോലിക്കാരിയായ യുവതിയുടെ മേല്‍ മതില്‍ ഇടിഞ്ഞ് വീണത്. ഗുരുതരമായി പരിക്കറ്റ യുവതി പിന്നീട് മരിക്കുകയായിരുന്നു. കനത്ത മഴയ മോശമായി ബാധിച്ച അല്‍ ഫഹ്ലീം പ്രദേശത്തെ വീടുകളിലൊന്നിലാണ് യുവതി ജോലി ചെയിതിരുന്നതെന്ന് ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

കനത്ത മഴയില്‍ അല്‍ ഫഹ്ലീന്‍ പ്രദേശത്തെ വീടുകളെയാണ് ഏറ്റവുമധികം ബാഡിച്ചതെന്ന് ആര്‍എകെ പോലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുയിമി പറഞ്ഞു.വെള്ളപ്പൊക്കം കാരണം വാദി ഷാമിലെ ഒരു ഏഷ്യന്‍ തൊഴിലാളിയെ കാണാതായിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടയാല്‍ ടീമുകള്‍ തയ്യാറാണെന്നും എമിറേറ്റിലുടനീളം 87 പട്രോളിംഗുകള്‍ ആര്‍എകെ പോലീസ് വിന്യസിച്ചിണ്ടെന്നും മജ് ജനറല്‍ ന്യൂയിമി പറഞ്ഞു.

മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത ജബല്‍ ആസാന്‍ താഴ്‌വരയിലേക്കുള്ള ഗതാഗതവും തടഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നചില റോഡുകളും ആര്‍എകെ പോലീസ് തടഞ്ഞു. കാലാനുസൃതമായ മഴയെത്തുടര്‍ന്ന് അല്‍ ഷുഹാദ റോഡും ജെബല്‍ ജെയ്സിലേക്ക് പോകുന്ന റോഡുകളും സഖര്‍ പാര്‍ക്കിന് സമീപമുള്ള അല്‍ ഖരന്‍ പാലവും പൂര്‍ണ്ണമായും തടഞ്ഞു.അല്‍ ഫിലയ റെസിഡന്‍ഷ്യല്‍ ഏരിയയിലേക്കും അല്‍ ഫഹ്ലീന്‍ പ്രദേശത്തെ വാദി നഖ്ബിലേക്കും പോകുന്ന റോഡുകള്‍ ഭാഗികമായി അടച്ചു. കനത്ത മഴയെത്തുര്‍ന്ന് യുഎഇയില്‍ നിരവധി സ്‌കൂളുകള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button