Latest NewsIndiaNews

ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് കൊടുക്കാനാണ് പൗരത്വ നിയമ ഭേദഗതി; പൗരത്വ വിഷയത്തില്‍ യുവാക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടെന്ന് മോദി

കൊല്‍ക്കത്ത: ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് കൊടുക്കാനാണ് പൗരത്വ നിയമ ഭേദഗതി നിയമം. ഇത് സംബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടെനന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഹൗറയിലെ ബേലൂര്‍ മഠത്തില്‍ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചുള്ള  ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് കൊടുക്കാനാണ് പൗരത്വ നിയമ ഭേദഗതി. പൗരത്വ നിയമത്തില്‍ ചെറിയ ഒരു മാറ്റം വരുത്തിയതാണിത്. പൗരത്വം കൊടുക്കുന്നതിനായുള്ള മാനദണ്ഡങ്ങള്‍ ഞങ്ങള്‍ വര്‍ധിപ്പിച്ചു. ഏത് മതത്തില്‍ പെട്ട വ്യക്തി ആയാലും ഈശ്വരനില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും അല്ലെങ്കിലും നിലവില്‍ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് അറിയാം. ചിലര്‍ തങ്ങള്‍ക്ക് ചുറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിച്ചു മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അവരുടെ തെറ്റിദ്ധാരണ നീക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദോഹം പറഞ്ഞു.  പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും മറ്റ് രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button