Latest NewsUAENewsGulf

ദുബായിലെ ഗ്ലോബല്‍ വില്ലേജ് താത്ക്കാലികമായി അടച്ചു : അടച്ചിട്ടതിനു പിന്നില്‍ ഈ കാരണം

ദുബായ് : ദുബായില്‍ കനത്ത മഴ ചുടരുന്നതിനിടെ ഗ്ലോബല്‍ വില്ലേജ് രണ്ട് ദിവസത്തേയ്ക്ക് താത്ക്കാലികമായി അടച്ചു. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാലാണ് ഗ്ലോബല്‍ വില്ലേജ് അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Read Also : യുഎഇയില്‍ കനത്ത മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് 150 ലധികം വാഹനാപകടങ്ങള്‍ : മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കനത്ത മഴയില്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ പരിഗണിച്ചാണ് പാര്‍ക്ക് അടച്ചിടുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ ട്വിീറ്റ് ചെയ്തു. ജനുവരി 13ന് വൈകീട്ട് നാലിന് വില്ലേജ് വീണ്ടും തുറക്കും. അപ്പോള്‍ മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കില്‍ പ്രവേശിയ്ക്കാം. ഗ്ലോബല്‍ വില്ലേജ് അടച്ചിടേണ്ടി വന്നതില്‍ വിനോദസഞ്ചാരികളോട് അധികൃതര്‍ മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

മഴ കനത്തതോടെ പാര്‍ക്ക് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അടച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button