KeralaLatest NewsNews

കളയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കളയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. തെന്‍മലയില്‍ നിന്ന് സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറല്‍ പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും ചേര്‍ന്ന് സംഘത്തെ പിടികൂടിയത്. ഇതിലൊരാള്‍ വെടിവയ്പ്പില്‍ നേരിട്ടു പങ്കെടുത്തയാളാണെന്നും കണ്ടെത്തി. ഇവരുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്ന നാല് പേര്‍ ഒരു വാഹനത്തില്‍ കടന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

വെടിവയ്പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. തെന്‍മല കടന്ന് കഴുതരുട്ടിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച സംഘത്തെ തെന്‍മല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തില്‍ കയറി ജംക്ഷനിലെത്തിയ സംഘത്തെ കേരള തമിഴ്‌നാട് പൊലീസുകാര്‍ സംയുക്തമായി പിടികൂടി. ഇവര്‍ തിരികെ വരുമ്പോള്‍ രക്ഷപെടാതിരിക്കാന്‍ ദേശീയപാതയില്‍ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ട് പേരെയും വര്‍ഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്നെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ബുധനാഴ്ച ആയിരുന്നു ചെക്ക് പോസ്റ്റ് എസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേര്‍ന്ന് വെടിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button