KeralaLatest NewsNews

ചരിത്രം തിരുത്തിയെഴുതി ഹോളി ഫെയ്ത്ത് : ചെന്നൈയിലെ ഫ്‌ളാറ്റിനെ കടത്തിവെട്ടി റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്ത്

കൊച്ചി : ചരിത്രം തിരുത്തിയെഴുതി ഹോളി ഫെയ്ത്ത് , ചെന്നൈയിലെ ഫ്ളാറ്റിനെ കടത്തിവെട്ടി റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്ത് എത്തി. മരടിലെ ഹോളിഫെയ്ത്ത് H2O ഫ്‌ളാറ്റ് തകര്‍ന്നുവീണപ്പോള്‍ ചരിത്രമാകുന്നത് പഴയൊരു ദേശീയ റെക്കോര്‍ഡ് കൂടിയാണ്.

read also : സെക്കന്റുകള്‍ക്കുള്ളില്‍ ഫ്‌ളാറ്റുകള്‍ നിലം പൊത്തി : സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്നറിയാന്‍ വിദഗ്ദ്ധസംഘം

രാജ്യത്ത് ഇത് വരെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈിലെ മൗലിവാക്കത്തെയായിരുന്നു. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് ഈ പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്. ഈ റെക്കോര്‍ഡ് ഇനി 19 നിലകളുള്ള എച്ച് ടു ഓ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് സ്വന്തമാക്കി. 2020 ജനുവരി 11 പകല്‍ 11.19 നാണ് പുതിയ ചരിത്രം പിറന്നത്.

രാജ്യാന്തര തലത്തില്‍ ഹോളിഫെയ്ത്തിനേക്കാള്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തിട്ടുണ്ട്. 707 അടിയുള്ള ന്യൂയോര്‍ക്കിലെ 270 പാര്‍ക് അവന്യൂവാണ് ഇതില്‍ ഏറ്റവും വലുത്. ന്യൂയോര്‍ക്കിലെ തന്നെ 41 നിലകളുള്ള സിംഗര്‍ കെട്ടിടമാണ് മറ്റൊന്ന്. 31 നിലകളുള്ള സൗത്ത് പദ്രെ ദ്വീപിലെ ഡെക്കാന്‍ ടവര്‍ തകര്ത്തത് 10 സെക്കന്റിനുള്ളിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button