Latest NewsNewsOman

ഒമാന്‍ സുല്‍ത്താന്റെ മരണം; ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ തിങ്കളാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. ‘വിശിഷ്ട വ്യക്തി’ യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികള്‍ മാറ്റിവെച്ചതായും കേന്ദ്രം അറിയിച്ചു.

Read also:   ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് 30 വര്‍ഷക്കാലം ഭക്ഷണം വിളമ്പിയ വിശ്വസ്തനായ മലയാളി : സുല്‍ത്താന്റെ ഓര്‍മകള്‍ പങ്കുവെച്ച് കാസർഗോഡുകാരനായ കൊട്ടൻ

വെള്ളിയാഴ്ച വൈകീട്ടാണ് ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്. ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button