Latest NewsNewsIndia

ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; സംസ്‌കാര ചടങ്ങുകള്‍ പൊലീസ് നടത്തി

ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ എത്താത്തതിനെ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. . ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ വരികയും മൃതദേഹം അജ്ഞാതമായി തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ പൊലീസ് നടത്തിയത്.

Read Also : ഊഞ്ഞാലില്‍ കുരുങ്ങി ദുരൂഹസാഹചര്യത്തില്‍ മരിച്ച എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി : തെളിവുകള്‍ നല്‍കുന്ന സൂചന ഇങ്ങനെ

ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള ‘ഭോജ്’ അടക്കമുള്ളവ പൊലീസുകാര്‍ നടത്തി. ഇരയുടെ മൃതദേഹത്തിന് അവകാശികള്‍ ഇല്ലാതെ വന്നതോടെയാണ് പൊലീസ് ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് ബോട്രെ രോഹന്‍ പ്രമോദ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button