Latest NewsIndiaNews

ലൈംഗികമായി പീഡനം; കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ അറസ്റ്റിലായത് 86 ദുര്‍മന്ത്രവാദികള്‍

ജെയ്പൂര്‍: രാജ്യത്തില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ലൈംഗികപീഡനങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. രാജസ്ഥാനില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ രാജസ്ഥാന്‍ വിച്ച് ഹണ്ടിങ് ആക്റ്റ്, 2015 അനുസരിച്ച് 72 കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. 25 കേസുകള്‍ ഭുല്‍വാര ജില്ലയിലും 15 എണ്ണം ഉദയ്പൂരില്‍ നിന്നു അഞ്ച് എണ്ണം അജ്മീറില്‍ നിന്നും 4 എണ്ണം വീതം ദുങ്കര്‍പൂര്‍, ബന്‍സ്വാര, രാജ്സമന്ദ് തുടങ്ങിയവിടങ്ങളില്‍ നിന്നുമാണ്.

പോലിസ് കണക്കനുസരിച്ച് 10 എണ്ണത്തില്‍ അന്വേഷണം നടക്കുന്നു. ഇതുവരെ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ സ്ത്രീകളെ മര്‍ദ്ദിച്ചതിനും ലൈംഗികമായി പീഡിപ്പിച്ചതിനും 86 ദുര്‍മന്ത്രവാദികളെ അറസ്റ്റ് ചെയ്തു.

ഉദയ്പൂര്‍ ഐജി ബിനിത താക്കൂര്‍ പറയുന്നത് മിക്ക കേസുകളിലും അന്വേഷണം പൂര്‍ത്തിയായെന്നാണ്. കഴിയുന്ന മുറക്ക് കുറ്റപത്രം സമര്‍പ്പിക്കും. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍ പെട്ടാന്‍ ഉടന്‍ സ്ഥലത്തേക്ക് പോലിസ് ടീമിനെ വിടാറുണ്ടെന്ന്് അവര്‍ പറഞ്ഞു. ഇപ്പോള്‍ 72 കേസുകളേ ചാര്‍ജ് ചെയ്തിട്ടുളളുവെങ്കിലും യഥാര്‍ത്ഥ അവസ്ഥയെ ഈ കണക്കുകള്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് ദലിത് ആക്റ്റിവിസ്റ്റ് ഭന്‍വാര്‍ പറയുന്നു. പല കേസുകളും ഇരകള്‍ ഭയമുള്ളതുകൊണ്ടുതന്നെ റിപോര്‍ട്ട് ചെയ്യാറില്ല. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളെയും വിധവകളെയും അവരുടെ സ്വത്ത് തട്ടിയെടുക്കുന്നതിനും മറ്റുമാണ് മന്ത്രവാദിനികളെന്ന് ആരോപിക്കുന്നത്. അവര്‍ക്ക് ദുഷ്ടശക്തികളെ പാട്ടിലാക്കാന്‍ കഴിയുമെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ബലാല്‍സംഗം ചെയ്യുകയും പലപ്പോഴും കൊലപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം 72 എണ്ണത്തില്‍ 36 ല്‍ മാത്രമാണ് ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടുള്ളത്. തെളിവുകളില്ലാത്തതിനാല്‍ മറ്റ് കേസുകളില്‍ അവസാന റിപോര്‍ട്ട് ഇനിയും നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button