Latest NewsNewsIndia

 പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഒ​ത്തൊരു​മ​യും ഐ​ക്യ​വും ഇ​ന്ന് മ​ന​സി​ലായി : കോ​ണ്‍​ഗ്ര​സ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച്‌ ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്

ന്യൂ ഡൽഹി : എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഒ​ത്തൊരു​മ​യും ഐ​ക്യ​വും ഇ​ന്ന് മ​ന​സി​ലായെന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്.   പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌   കോ​ണ്‍​ഗ്ര​സ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തെ പ​രി​ഹ​സിക്കുകയിരുന്നു അദ്ദേഹം. ഇ​ന്ന് ചേ​ര്‍​ന്ന യോ​ഗ​ത്തി​ലെ എ​സ്പി, ബി​എ​സ്പി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ആം​ആ​ദ്മി തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളു​ടെ അ​സാ​ന്നി​ധ്യമാണ് പരിഹാസത്തിന് കാരണം.

 ആറ് പാര്‍ട്ടികള്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ല.  തൃണമുല്‍ കോണ്‍ഗ്രസ് യോത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പങ്കെടുക്കില്ലെന്ന് ബി.എസ്.പി നേതൃത്വവും യോഗം തുടങ്ങുന്നതിന് മുമ്പ് അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടിയും പങ്കെടുത്തില്ല.ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ പ്രക്ഷോഭ രംഗത്തുള്ള ഡി.എം.കെയും പങ്കെടുക്കാത്തതും കോൺഗ്രസ്സിനെ ഞെട്ടിച്ചുവെന്ന് റിപ്പോർട്ട്. ശിവസേനയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം യോഗത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് എ.എ.പി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞത്.

Also read : ജെഎന്‍യുവില്‍ നടന്നത് നക്‌സല്‍ ആക്രമണം; ഇതിനെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് വിളിക്കുന്നത് തെറ്റ്; എബിവിപി

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.എം.എം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍, എല്‍.ജെ.ഡി നേതാവ് ശരത് യാദവ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്‌വ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഹസ്‌നിന്‍ മസൂദി എന്നിവര്‍ പങ്കെടുത്തു.

അതേസമയം രാ​ജ്യ​ത്തി​നു വേ​ണ്ടി എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ൻ ധൈ​ര്യ​മു​ണ്ടോയെന്നു പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോ​ണ്‍​ഗ്ര​സ് നേ​താവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി വി​ളി​ച്ചു ചേ​ർ​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കവേ ആയിരുന്നു വെല്ലുവിളി. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ ദു​ര​ന്ത​മാ​യി മാ​റി​യ​തെ​ന്ന് യു​വാ​ക്ക​ളോ​ട് പ​റ​യാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​പ്പോ​ൾ രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ധൈ​ര്യ​മി​ല്ല. ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പോ​കാനോ പോ​ലീ​സി​ല്ലാ​തെ അ​വി​ടെ നി​ൽ​ക്കാനോ അദ്ദേഹത്തിന് സാധിക്കില്ല. യു​വാ​ക്ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തെ വ്യ​തി​ച​ലി​പ്പി​ക്കാ​നും ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​മാ​ണ് പ്രധാനമന്ത്രി ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ ശ​ബ്ദം നി​യ​മാ​നു​സൃ​ത​മാ​ണ്. അ​ത് അ​ടി​ച്ച​മ​ർ​ത്താ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ശ്ര​ദ്ധി​യ്ക്ക​ണ​മെ​ന്നും രാ​ഹു​ൽ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button