Latest NewsNewsIndia

ഇടനിലക്കാർക്ക് പണം കിട്ടാത്തതിനാൽ ദീദി പദ്ധതികളെല്ലാം ജനങ്ങളിലെത്താതെ തടയുകയാണ്; ബംഗാളിലെ നയരൂപീകരണ വിദഗ്ദ്ധർക്ക് നല്ല ബുദ്ധി തോന്നിക്കാൻ പ്രാർത്ഥിക്കും;- നരേന്ദ്ര മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇടനിലക്കാർക്ക് പണം കിട്ടാത്തതിനാൽ ദീദി പദ്ധതികളെല്ലാം ജനങ്ങളിലെത്താതെ തടയുകയാണ്. സംസ്ഥാനത്തെ നയരൂപീകരണ വിദഗ്ദ്ധർക്ക് നല്ല ബുദ്ധി തോന്നിക്കാൻ താൻ ഈശ്വരനോട് പ്രാർത്ഥിക്കും.’- മോദി പറഞ്ഞു.

രണ്ട് ദിവസത്തെ സർശനത്തിന് ശനിയാഴ്ച ബംഗാളിലെത്തിയ മോദിയെ കണ്ട് പൗരത്വഭേദഗതി നിയമം പുനഃപരിശോധിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ ഇന്നലെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150–ാം വാർഷികത്തിന്റെ ഉദ്ഘാടനവേളയിലാണ് മമതയ്ക്കെതിരെ മോദി ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെ എല്ലാ പരിപാടികളും മമതാബാനർജി ബഹിഷ്‌കരിച്ചു.പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി, ആയുഷ്‌മാൻ ഭാരത് പദ്ധതി എന്നിവ ബംഗാളിൽ നടപ്പാക്കാത്തതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.

ALSO READ: ശബരിമല യുവതീ പ്രവേശനം: ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും

കേന്ദ്രസർക്കാരിന്റെ ആയുഷ്‌മാൻ ഭാരത്, കിസാൻ സമ്മാൻ നിധി, എന്നിവയ്‌ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ ജനങ്ങൾക്ക് അവയുടെ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ വികസനത്തിന് കേന്ദ്രം മുൻകൈ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ബംഗാളിലെ 90 ലക്ഷം ജനങ്ങൾക്ക് ഗ്യാസ് കണക്‌ഷൻ ലഭിച്ചിട്ടുണ്ട്. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പേര് ഡോ. ശ്യാമ പ്രസാദ് മുഖർജി പോർട്ട് എന്ന് പ്രധാനമന്ത്രി പുനർനാമകരണം ചെയ്തു. ശനിയാഴ്ച ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠവും മോദി സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button