Latest NewsNewsIndia

രാ​ജ്യ​ത്തി​നു വേ​ണ്ടി എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ൻ ധൈ​ര്യ​മു​ണ്ടോ : പ്ര​ധാ​ന​മ​ന്ത്രിയെ വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ ഡൽഹി : രാ​ജ്യ​ത്തി​നു വേ​ണ്ടി എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ൻ ധൈ​ര്യ​മു​ണ്ടോയെന്നു പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോ​ണ്‍​ഗ്ര​സ് നേ​താവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി വി​ളി​ച്ചു ചേ​ർ​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കവേ ആയിരുന്നു വെല്ലുവിളി. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ ദു​ര​ന്ത​മാ​യി മാ​റി​യ​തെ​ന്ന് യു​വാ​ക്ക​ളോ​ട് പ​റ​യാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​പ്പോ​ൾ രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ധൈ​ര്യ​മി​ല്ല. ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പോ​കാനോ പോ​ലീ​സി​ല്ലാ​തെ അ​വി​ടെ നി​ൽ​ക്കാനോ അദ്ദേഹത്തിന് സാധിക്കില്ല. യു​വാ​ക്ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തെ വ്യ​തി​ച​ലി​പ്പി​ക്കാ​നും ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​മാ​ണ് പ്രധാനമന്ത്രി ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ ശ​ബ്ദം നി​യ​മാ​നു​സൃ​ത​മാ​ണ്. അ​ത് അ​ടി​ച്ച​മ​ർ​ത്താ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ശ്ര​ദ്ധി​യ്ക്ക​ണ​മെ​ന്നും രാ​ഹു​ൽ വ്യക്തമാക്കി.

Also read : പൗരത്വ പ്രതിഷേധ ചർച്ച: കോണ്‍ഗ്രസ് വിളിച്ച യോഗം ബഹിഷ്‌കരിച്ച്‌ ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അതേസമയം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ ജെഡിയു പാര്‍ലമെന്റില്‍ അനുകൂലിച്ചിട്ടുമുണ്ട്.

അതേസമയം പൗരത്വ ഭേദഗതി നിയമം യുപി നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് യുപി സര്‍ക്കാര്‍ കൈമാറി. നാല്‍പതിനായിരത്തോളം മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ യുപിയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കണക്കിൽ പറയുന്നത്. കൂടാതെ അഭയാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button