Latest NewsNewsTechnology

സ്മാർട്ട് ടിവി വിപണിയിലെത്തിക്കാനൊരുങ്ങി റിയൽമി : ഷവോമിക്ക് കടുത്ത വെല്ലുവിളി

സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ സ്മാർട്ട് ടിവിയും വിപണിയിലെത്തിക്കാനൊരുങ്ങി റിയൽമി. റിയൽമിക്ക് ഇന്ത്യന്‍ വിപണി എത്രത്തോളം പ്രധാനമാണെന്ന് കണക്കിലെടുത്ത് 2020 ല്‍ റിയല്‍മി ടിവി വിപണിയിലെത്തിക്കുമെന്ന് റിയല്‍മി സിഎംഒ സൂ ക്വി പറഞ്ഞു. ചൈനയില്‍ റിയല്‍മി എക്‌സ് 50 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.

Also read : ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചത് മികച്ച നേട്ടത്തിൽ

വിപണിയിലെത്തുമ്പോൾ ഷവോമി എംഐ ടിവികളുമായി റിയല്‍മി ടിവി മത്സരിക്കുമെന്നാണ് സൂചന. ഉപയോക്താവിനു താങ്ങാനാകുന്ന വിലയിലുള്ള ടിവികൾ പ്രതീക്ഷിക്കാം. 5 ഇഞ്ച് റിയല്‍മെ ടിവി 40,000 രൂപയ്ക്ക് വിൽപനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ട് ടിവികള്‍ ആന്‍ഡ്രോയിഡ് ഒഎസ് നൽകുമെന്നും ഹോട്ട്സ്റ്റാര്‍, ആമസോണ്‍ രൈപം, നെറ്റ്ഫ്‌ളിക്‌സ് എന്നിങ്ങനെ ചില സ്ട്രീമിംഗ് സേവനങ്ങളും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ 2020ൽ ഫിറ്റ്‌നെസ് ബാന്‍ഡ് കമ്പനി ആരംഭിക്കുന്നു. അടുത്തിടെ, ചില പുതിയ ഫോണുകള്‍ക്ക് പുറമെ, റിയല്‍മെ ബഡ്‌സ് എയര്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button