CricketLatest NewsNewsSports

തുടക്കം ഭേദം ഒടുക്കം കഷ്ടം ; ഓസ്‌ട്രേലിയക്ക് 256 വിജയ ലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യ 255 ന് പുറത്തായി. നല്ല തുടക്കം കിട്ടിയെങ്കിലും അത് മുതലെടുക്കാന്‍ മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചില്ല. 74 റണ്‍സെടുത്ത ശിഖര്‍ ധവാനും 47 റണ്‍സെടുത്ത കെഎല്‍ രാഹുലും മാത്രമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും രാഹുലും ധവാനും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയിരുന്നു. പിന്നീട് ടീം 134 ല്‍ നില്‍ക്കേ രാഹുല്‍ വീണതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങുകയായിരുന്നു. 121 റണ്‍സിന്റെ രാഹുല്‍-ധവാന്‍ കൂട്ടുകെട്ട് പൊളിച്ചത് അഷ്ടണ്‍ അഗര്‍ ആയിരുന്നു. ഇവരെകൂടാതെ റിഷഭ് പന്ത് 28, ജഡേജ 25, കുല്‍ദീപ് യാദവ് 17, കൊഹ്ലി 16 റണ്‍സും എടുത്തു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാര്‍ക്ക് 3 വിക്കറ്റും പാറ്റ് കുമ്മിന്‍സും കെയ്ന്‍ റിച്ചാര്‍ഡ്‌സണും 2 വിക്കറ്റ് വീതവും വീഴ്ത്തി.

Tags

Related Articles

Post Your Comments


Back to top button
Close
Close