CricketLatest NewsNewsSports

ചെറു ടീമുകളെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഐസിസി ; ചരിത്ര മാറ്റത്തിനൊരുങ്ങി കുഞ്ഞന്‍ ലോകകപ്പ്

ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടാനൊരുങ്ങി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. 2024 മുതല്‍ പതിനാറു ടീമുകള്‍ എന്നതില്‍ നിന്നും ഇരുപതാക്കി ഉയര്‍ത്താനാണ് ഐസിസിയുടെ പദ്ധതിയെന്ന് ഇംഗ്ലീഷ് മാധ്യമം ‘ദ് ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. ചെറിയ ടീമുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ഐസിസി ലക്ഷ്യം വെക്കുന്നത്.

അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലായി തിരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. നിലവില്‍ 16 ടീമുകളാണ് ഐസിസി ടിന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്നത്. റാങ്കിംഗില്‍ താഴെയുള്ള ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ലോകകപ്പിനെത്തുക. വിവിധ രാജ്യങ്ങളുടെ മത്സര ക്രമങ്ങള്‍ പരിഗണിച്ചും വിശദമായ ചര്‍ച്ചകള്‍ക്കും ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയൊള്ളു എന്ന് ഐസിസി വ്യക്തമാക്കി. മാര്‍ച്ചിലാണ് അടുത്ത ഐസിസി യോഗം നടക്കുക. ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോള്‍ അഞ്ച് ദിവസം എന്നുള്ളത് നാലുദിവസമായി ചുരുക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടിന്റി20 ലോകകപ്പിന്റെ തയ്യാറെടുപ്പുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാവും

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി മാതൃകയില്‍ പുതിയ ഏകദിനടിന്റി20 ടൂര്‍ണമെന്റുകള്‍ക്കും ഐസിസി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ടിന്റി20 ലോകകപ്പിന്റെ ഏഴാം പതിപ്പിനാണ്് ഓസ്‌ട്രേലിയ വേദിയാവുന്നത്. ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button