KeralaLatest NewsIndia

‘അമിത്‌ ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ല’- ജാമിയയിൽ കത്തിക്കയറി ചെന്നിത്തല

കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരില്‍ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ' എന്നാണ് ചെന്നിത്തല വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷേഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ജെഎന്‍യു, ജാമിയ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചു. ഐഷി ഘോഷ്‌ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഡൽഹി പൊലീസ്‌ ജെഎൻയു ക്യാംപസിൽ ചോദ്യം ചെയ്യുമ്പോഴായിരുന്നു ഇവർ കാമ്പസിലെത്തിയത്.

ജാമിയയിൽ എത്തിയ പ്രതിപക്ഷ നേതാവും സംഘവും വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും, അമിത്‌ ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ലെന്നും ചെന്നിത്തല പറഞ്ഞു.ക്യാമ്ബസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.ജാമിയയില്‍ എത്തിയ പ്രതിപക്ഷ നേതാവ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഹിന്ദിയില്‍ സംസാരിച്ചിരുന്നു.

വാനമ്പാടി സീരിയലിലെ ‘അമ്മ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തൽ, താൻ ആത്മഹത്യ ചെയ്താൽ ഇവർ ആവും കാരണമെന്നും വീഡിയോ

കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരില്‍ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ’ എന്നാണ് ചെന്നിത്തല വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരാണ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button