KeralaLatest NewsNews

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ്​ സ്ഥാനാർഥിയുടെ കാര്യത്തിൽ ജോസ്​ കെ.മാണി പറഞ്ഞതാണ്​ അന്തിമ തീരുമാനമെന്ന്​​ റോഷി അഗസ്​റ്റിൻ

കോട്ടയം: ജോസ് കെ.മാണി പറഞ്ഞതാണ്​ കുട്ടനാട്​ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെന്ന്​​ റോഷി അഗസ്​റ്റിൻ എം.എൽ.എ. കുട്ടനാട്​ സീറ്റി​​െൻറ കാര്യത്തിൽ യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കി​െല്ലന്നും റോഷി അഗസ്​റ്റിൽ പറഞ്ഞു.

ചരൽകുന്നിൽ കേരള കോൺഗ്രസ്​ ​േജാസ്​ വിഭാഗം ക്യാമ്പിൽ പ​ങ്കെടുക്കാനെത്തിയ എം.എൽ.എ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. പാലായിൽ സംഭവിച്ചത്​ എന്താണെന്ന്​ എല്ലാവർക്കും അറിയാം. അത്​ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.

ALSO READ: പിണറായി വിജയൻ കാണിക്കുന്ന വങ്കത്തരത്തിന് നികുതി പണം ഉപയോഗിക്കരുത്; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ സൂട്ട് ഹർജിക്കെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കേരള കോൺഗ്രസ്​ വൈകാരികമായ നിലപാടുകൾ കൊണ്ട്​ മുന്നണിയെ ദുർബലപ്പെടുത്തില്ല. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ഒരിക്കലും കഴിയില്ല. മ​ുന്നണിയുടെ താൽപര്യത്തെ മുൻനിർത്തി പ്രവർത്തിക്കേണ്ടത്​ പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്നും റോഷി അഗസ്​റ്റിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button