Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 46 എംഎല്‍എമാരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന്‍ ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമര്‍ ട്രി നഗറിൽ നിന്നും മത്സരിക്കും. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 14 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക് അന്തിമ രൂപമായിട്ടുണ്ട്. 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത് 70-ല്‍ 67 സീറ്റുകള്‍ നേടിയായിരുന്നു.

Read also: കേന്ദ്രത്തിനെതിരെ നിയമയുദ്ധം: ഖജനാവിൽ നിന്ന് പണമെടുത്ത് കേരളം കേന്ദ്ര വിരുദ്ധ നീക്കത്തിന് രാഷ്ട്രീയ സമരങ്ങൾക്ക് സർക്കാർ ഖജനാവ് ഉപയോഗിക്കാമോ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button