Latest NewsNewsInternational

മാങ്ങ കഴിക്കാന്‍ കൊതി; അഞ്ചടി ഉയരമുള്ള മതിൽ ചാടിക്കടന്ന് ആന

മാങ്ങ കഴിക്കാന്‍ കൊതി തോന്നിയാല്‍ എന്ത് ചെയ്യും. അത്തരത്തിൽ കൊതി മൂത്ത് അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടക്കുന്ന ഒരു ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സാംബിയയിലെ സൗത്ത് ലുവാന്വ നാഷണല്‍ പാര്‍ക്കിന്റെ മതില്‍ ചാടിക്കടന്നാണ് ആന മാങ്ങ പറിക്കാൻ ശ്രമിച്ചത്. മനുഷ്യരെപ്പോലെ കാലുകള്‍ എടുത്ത് വെച്ച് മതില്‍ കടന്നെത്തിയ ആനയെക്കണ്ട് ലോഡ്ജിലെ താമസക്കാരും അമ്പരന്നു. ഒടുവിൽ മാങ്ങ പറിക്കാനാകാതെ നിരാശനായാണ്‌ കക്ഷി മടങ്ങിയത്. ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തി ചക്ക പറിക്കുന്ന ആനയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

Read also:  ഓപ്പറേഷൻ തിയറ്ററിൽ നിന്നും നവജാതശിശുവിനെ നായ വലിച്ചിഴച്ച് കൊണ്ട്പോയി കടിച്ചുകൊന്നു, സംഭവം ഉത്തർപ്രദേശിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button