Latest NewsKeralaNews

ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; സ്‌കൂള്‍ ഉടമ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ ഡ്രൈവിങ് പരിശീലനത്തിനിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍. ഞാറഴ്ചയാണ് സംഭവം. ഡ്രൈവിങ് പരിശീനത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയോട് മേശമായി പെരുമാറുകയായിരുന്നു. ചാലക്കുടി അരുണ്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും ഡ്രൈവിങ് പഠിപ്പിക്കുന്നയാളുമായ ചാലക്കുടി സ്വദേശി ജി രാധാകൃഷ്ണനെ(58)യാണ് അതിരപ്പിള്ളി പൊലീസ് അറസ്റ്റുചെയ്തത്.

പിള്ളപ്പാറയില്‍നിന്ന് വെറ്റിലപ്പാറ ഭാഗത്തേക്കു വരുന്നതിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. അതിരപ്പിള്ളി സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഡ്രൈവിങ് സ്‌കൂളിന്റെ കാറും പോലീസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button