Latest NewsNewsIndia

പൗരത്വ നിയമം ബിജെപിക്ക് ഫണ്ട് നൽകുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനാണെന്ന് മമത

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വീണ്ടും ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യന്‍ പൗരത്വമുള്ളവരില്‍നിന്ന് അത് എടുത്തുമാറ്റാനും ബിജെപിക്ക് ഫണ്ട് നല്‍കുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കാനുമാണ് ബിജെപിയുടെ നീക്കമെന്ന് അവര്‍ ആരോപിച്ചു. ബിജെപിക്ക് വിദേശ ഫണ്ട് നല്‍കി കള്ളപ്പണം വെളുപ്പിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് അവരുടെ തന്ത്രമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗം പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെ മമത ആരോപിച്ചു.

പശ്ചിമ ബംഗാളിലെ ജനങ്ങള്‍ സുരക്ഷിതരാണ്. ബംഗാളില്‍ അവര്‍ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ല. ബിജെപിക്ക് പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ടോ ? അതോ അവര്‍ പാകിസ്താന്റെ ബ്രാണ്ട് അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുകയാണോ ? അതിഥികളോട് എങ്ങനെ പെരുമാറണമെന്ന് നമുക്കറിയാം. ശത്രുക്കളോടുപോലും നാം മാന്യമായാണ്ശത്രുക്കളോടുപോലും നാം മാന്യമായാണ് പെരുമാറുന്നത്. എന്നാല്‍ നമ്മുടെ പാര്‍ട്ടി നേതാക്കളെ ജമ്മുവോ ഗുവഹാട്ടിയോ സന്ദര്‍ശിക്കാന്‍ ബെജെപി അനുവദിക്കില്ലെന്നും മമത പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് മർദ്ദനത്തിന് ഇരയായവരെ സന്ദർശിക്കാൻ തൃണമൂൽ നേതാക്കളെ യോഗി ആദിത്യനാഥ് സർക്കാർ തടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button