KeralaLatest NewsNews

തല തെറിച്ചൊരു ആള്‍കൂട്ടം : മറിയം വന്ന് വിളക്കൂതിയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

സര്‍പ്രൈസ് ഹിറ്റായി മാറിയ ‘ഇതിഹാസ’യ്ക്ക് ശേഷം ARK മീഡിയയുടെ ബാനറില്‍ രാജേഷ്‌ അഗസ്റ്റിന്‍ നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഈസ്റ്റ്‌ കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ ഇന്ന് പുറത്തുവിട്ടു. തല ‘തെറിച്ചൊരു ആള്‍കൂട്ടം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇമ്പച്ചിയാണ്. ഇമ്പച്ചി (Rap) യുടെയും സന്ധൂപ് നാരായണന്റെയും വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വാസിം-മുരളിയാണ്.

സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്.

അല്‍താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ ഷിയാസ്, ബിനു അടിമാലി, നടനും, തിരക്കഥാ കൃത്തും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറും, ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം, വാസിം-മുരളി, പ്രശാന്ത്‌ പിള്ള, കലാസംവിധാനം: മനു ജഗത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ജയന്‍ നമ്പ്യാര്‍. അസോസിയേറ്റ് ഡയറക്ടര്‍: നൈനാന്‍ ആന്റോ, സഹ രചിയിതാവ്: അരുണ്‍ പാടത്ത്, വസ്ത്രാലങ്കാരം: വൈശാഖ് രവി, മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനീഷ്‌ പെരുമ്പിലാവ്, ഓഡിയോ: ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോ എന്റര്‍ടെയിന്‍മെന്റ്സ്, ശ്രീ സെന്തില്‍ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം ജനുവരി 31 ന് തീയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button