Latest NewsNewsIndia

ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം : കോടതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായി ആശാദേവി

ഡല്‍ഹി: ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. കോടതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായി ആശാദേവി . നിര്‍ഭയ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ഹര്‍ജി തള്ളിയ കോടതി നടപടിയിലാണ് പ്രതികരണവുമായി നിര്‍ഭയയുടെ മാതാവ് ആശാദേവി രംഗത്ത് എത്തിയത്. കോടതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് ആശാദേവി പ്രതികരിച്ചു. ഏഴ് വര്‍ഷത്തെ പോരാട്ടമാണ് തന്റേത്. തിരുത്തല്‍ ഹര്‍ജി തള്ളിയത് ഉചിതമായ കാര്യമാണ്.പ്രതികള്‍ തൂക്കിലേറ്റപ്പെടുന്നജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവുംവലിയ ദിവസമായിരിക്കുമെന്നും ആശാദേവി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Read Also : നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി തള്ളി.അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button