Latest NewsNewsIndia

നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ഡമ്മി നിർമ്മിച്ചാണ് തൂക്കിലേറ്റിയത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

Read also: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയാല്‍ ലഭിക്കുന്ന പ്രതിഫലത്തുക ചിലവഴിക്കുന്നത് എന്തിനെന്ന് വെളിപ്പെടുത്തി ജല്ലാദ്

നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22നാണ് തൂക്കിലേറ്റുന്നത്. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button