Latest NewsIndiaNews

നിര്‍ഭയയുടെ ജീവിതം തകര്‍ത്തെറിഞ്ഞ ഈ ബസ്സിനെ ഞാന്‍ വെറുക്കുന്നു; തകര്‍ക്കാനും തീവെക്കാനും പലരും ശ്രമിച്ച ബസ് അഴുകിയ സീറ്റുകളും പൊട്ടിയ ചില്ലുകളുമായി ഇപ്പോഴും ശേഷിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയിരുന്നു. ആ ക്രൂരതയുടെ ഓര്‍മയുമായി കേസിലെ പ്രധാന തെളിവായ ബസ് ഇപ്പോഴും വെസ്റ്റ് ഡല്‍ഹിയിലുള്ള സാഗര്‍പൂരിലെ ഡമ്പ്‌യാഡിലുണ്ട്. ഞാന്‍ ഈ ബസ്സിനെ വെറുക്കുന്നുവെന്ന് ആരോ അതില്‍ എഴുതിയിട്ടുണ്ട്. തകര്‍ന്ന ചില്ലുകളും അഴുകിയ സീറ്റുകളുമായി പൊടിപിടിച്ച ആകെ നശിച്ച അവസ്ഥയിലാണ് ബസ്. ബസ് തകര്‍ക്കാനും തീവെക്കാനും പലരും ശ്രമിച്ചെങ്കിലും ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതിനായി ബസ് സംരക്ഷിക്കുകയായിരുന്നു.

Read also: വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കാതെ ഗായിക കറങ്ങി നടന്നത് ദിവസങ്ങളോളം; മൂന്ന് സ്റ്റാർ പാർട്ടികളും നടത്തിയതായി സൂചന; കനികയുടെ ഉത്തരവാദിത്തമില്ലായ്‌മ മൂലം കൂടുതൽ പേർ ഏകാന്തവാസത്തിലേക്ക്

പീഡനം നടന്നതിന് ശേഷം ബസ് കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണ സംഘം ആദ്യം നടത്തിയത്. ദേശീയ പാതയോരത്തെ ഹോട്ടലുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബസ് ഒടുവിൽ കണ്ടെത്തിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close