Latest NewsIndia

‘റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുത്’: അശോക് ഗെഹ്ലോട്ടിനോട് വനിതാ കമ്മീഷൻ

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു താക്കീത് നൽകി വനിതാ കമ്മീഷൻ. റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുതെന്നാണ് വനിതാ കമ്മീഷൻ ഡൽഹി പാനൽ അദ്ദേഹത്തോട് പറഞ്ഞത്.

രാജ്യത്തു നടക്കുന്ന ബലാത്സംഗങ്ങളെ സൂചിപ്പിക്കാൻ അശോക് ഗെഹ്ലോട്ട് ഉപയോഗിച്ച പ്രയോഗങ്ങളാണ് കമ്മീഷനെ ചൊടിപ്പിച്ചത്. സ്ത്രീ പീഡനങ്ങൾ തടയാൻ കേന്ദ്രസർക്കാർ പുതുതായി പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമപ്രകാരം കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കും. എന്നാൽ, ഈ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം, പീഡനത്തിനിരയായ സ്ത്രീകൾ കൂടുതലായി കൊല്ലപ്പെടുന്നുവെന്ന് അശോക് ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.

Also read: ലഷ്കർ ഭീകരനെ പിടികൂടി സൈന്യം: കണ്ടെടുത്തത് വൻ ആയുധശേഖരം

ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി ഒഴിവാക്കണമെന്ന് വനിതാകമ്മീഷൻ ആവശ്യപ്പെട്ടു. നിർഭയ കേസിലെ പെൺകുട്ടിയെപ്പറ്റി അദ്ദേഹം പറഞ്ഞ തമാശ, ഇരകളായ നിരവധി സ്ത്രീകളുടെ മനസ്സിൽ സംഘർഷത്തിന് കാരണമായെന്നും ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button