Latest NewsKeralaNews

കാട്ടുതീയെ ഇനി ഈ മിടുക്കന്മാർ നേരിടും, ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയർ റസ്പോണ്ടർ വാഹനങ്ങൾ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെ ആകെ അസ്വസ്ഥമാക്കിയ കാഴ്ചയായിരുന്നു ഓസ്ട്രേലിയയിൽ പടർന്ന് പിടിച്ച കാട്ടു തീ. ബഹുനില കെട്ടിടങ്ങളുടെ അത്രയും ഉയരമുള്ള തീനാളങ്ങൾ വലിയ നാശനഷ്ടമായിരുന്നു ഉണ്ടാക്കിയത്. കാട്ടു മൃഗങ്ങളടക്കം നിരവധി ജീവജാലങ്ങളാണ് കാട്ടു തീയിൽ എരിഞ്ഞടങ്ങിയത്. കേരളത്തിലും വേനൽക്കാലം അടുത്തു വരുകയാണ്. കാട്ടു തീ അടക്കമുള്ള തീപിടുത്തങ്ങൾ സംസ്ഥാനത്ത് സാധാരണ വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. ഇത് മുന്നിൽ കണ്ടാണ് പുതിയ ഫയർ റസ്പോണ്ടർ വാഹനങ്ങൾ വനം വകുപ്പ് സ്വന്തമാക്കുന്നത്. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിലെ പമ്പുകൾ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കുകയാണ് ചെയ്യുക. കാട്ടു തീ അണക്കുന്നതോടൊപ്പം അത് പടരുന്നത് തടയാനും ഇത് ഉപകരിക്കും. 450ലിറ്റര്‍ വെള്ളം ശേഖരിച്ച് കൊണ്ടുപോകാവുന്ന ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് വാഹനങ്ങൾ വനം വകുപ്പ് സ്വന്തമാക്കിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്. പോസ്റ്റ് വായിക്കാം.

വേനല്‍ക്കാലമാകുമ്പോള്‍ എത്താറുള്ള കാട്ടു തീ നമ്മുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇതിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ് അത്യാധുനിക ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി. രണ്ട്ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് പുറത്തിറക്കിയത്. ഉള്‍വനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്നി ശമന പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റ് അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കുകയാണ് ചെയ്യുക. കാട്ടു തീ അണക്കുന്നതോടൊപ്പം അത് പടരുന്നത് തടയാനും ഇത് ഉപകരിക്കും. 450ലിറ്റര്‍ വെള്ളം ശേഖരിച്ച് കൊണ്ടുപോകാവുന്ന ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

മരങ്ങള്‍ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാര്‍ഗതടസ്സം അടിയന്തിരമായി പരിഹരിക്കാന്‍ ഉതകുന്ന ഉപകരണങ്ങള്‍, മനുഷ്യ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥങ്ങളില്‍ അവയെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറണ്‍, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, കാട്ടിനുള്ളില്‍ ദൂരേക്ക് ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെര്‍ച്ച് ലൈറ്റുകള്‍ എന്നിവയും വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button