
കണ്ണൂര്‍: തെയ്യം കെട്ടിയാടുന്നതിനിടെ കലാകാരന് പൊള്ളലേറ്റു. കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് അപകടം നടന്നത്. നിലവിളക്കില്‍ നിന്ന് തിരുമുടിയിലേക്ക് തീപടരുകയായിരുന്നു. മണത്തണഭഗവതിയുടെ തെയ്യമാണ് കെട്ടിയാടിയിരുന്നത്. ക്ഷേത്രത്തിനു മുന്നിലെ വിളക്കില്‍ നിന്നാണ് തീപടര്‍ന്നത്. പെട്ടെന്നുതന്നെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ നാട്ടുകാര്‍ തീ അണയ്ക്കുകയും തെയ്യംകലാകാരന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊള്ളലേറ്റ കലാകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments