KeralaLatest NewsNews

നടന്‍ ജോജു ജോര്‍ജിന്റെ ‘ഇരട്ട’ എന്ന ചിത്രത്തിലെ പ്രകടനത്തെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍

 

നടന്‍ ജോജു ജോര്‍ജിന്റെ ‘ഇരട്ട’ എന്ന ചിത്രത്തിലെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഉലകനായകന്‍ കമല്‍ ഹാസന്‍. റിലീസിനൊരുങ്ങുന്ന മണിരത്‌നം ചിത്രമായ ‘തഗ് ലൈഫ് എന്ന ചിത്രത്തില്‍ കമല്‍ ഹാസനോടൊപ്പം ജോജു ജോര്‍ജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് ജോജു ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് ഉലകനായകന്‍ അഭിനന്ദനം അറിയിച്ചത്.

‘ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അങ്ങനൊരിക്കലാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാന്‍ കാണാനിടയായത്. ചിത്രത്തില്‍ ഒരേ പോലീസ് സ്റ്റേഷനില്‍ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു അഭിനയിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ നമുക്ക് തിരിച്ചറിയാം, ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്. എനിക്ക് ഏറെ അസൂയ തോന്നിയ നടനാണ് ജോജു” കമല്‍ ഹാസന്‍ പറഞ്ഞു.

മണിരത്‌നം, തൃഷ, ചിമ്പു, എ.ആര്‍ റഹ്മാന്‍ തുടങ്ങിയവരുടെ സാക്ഷ്യത്തിലാണ് കമല്‍ ഹാസന്റെ വാക്കുകള്‍. അഭിനന്ദനമേറ്റ് വാങ്ങിയ ജോജു ജോര്‍ജ് എഴുന്നേറ്റ് നിന്ന് കൈകൂപ്പുകയും, കണ്ണീരണിയുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. താന്‍ മുപ്പതോളം തവണ ഒറ്റ ചിത്രത്തില്‍ ഒന്നിലധികം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയ്ക്ക് ഗെറ്റപ്പ് ചെയ്ഞ്ച് ഉണ്ടാകാറുണ്ട്. അധികം ചെയ്ഞ്ച് ഇല്ലാതെ അവതരിപ്പിച്ച ഒന്നോ രണ്ടോ വശങ്ങളിലെ എനിക്ക് അഭിമാനമുള്ളൂ എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

രോഹിത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട ഡ്രാമ സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തില്‍ വന്ന് പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. ജൂണ്‍ അഞ്ചിന് റിലീസ് ചെയ്യുന്ന തഗ് ലൈഫിന്റെ ഫൈറ്റ് കൊറിയോഗ്രാഫി കൈകാര്യം ചെയ്ത അന്‍പ് – അറിവും ഇരട്ട സഹോദരന്മാരാണെന്ന പ്രത്യേകതയും, അവരെ ഇപ്പോഴും തനിക്ക് മാറി പോകാറുണ്ടെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button