CricketLatest NewsNews

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം; സ്വയം സ്വയം വിമര്‍ശിച്ച് വിരാട് കോഹ്ലി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം സ്വയം വിമര്‍ശിച്ച് വിരാട് കോഹ്ലി. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിക്കാനുള്ള തീരുമാനമാണ് തെറ്റായിരുന്നുവെന്ന് കോഹ്ലി പറഞ്ഞത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും ഒരുപാട് തവണ ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങള്‍ ചിത്രത്തില്‍ ഇല്ലാത്ത ദിവസമായിരുന്നു ഇന്നത്തേത്. കെ എല്‍ രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. സ്വഭാവികമായും അദ്ദേഹത്തെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുകയെന്നും കോഹ്ലി പറയുകയുണ്ടായി.

Read also:  കൊഹ്ലിയും വീണു ; ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി

ഞാന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ട് ഇറങ്ങിയത് ടീമിന് ഗുണം ചെയ്തില്ല. ഞാന്‍ ഏതൊക്കെ സമയത്ത് നാലാം നമ്പറില്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിട്ടാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെകൂടി ഭാഗമായിരുന്നതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button