Latest NewsCricketNewsSports

ദക്ഷിണാഫ്രിക്കയെ കൈപിടിച്ചുയര്‍ത്താന്‍ ഡിവില്ലിയേഴ്‌സ് വരുന്നു ; സൂചനകള്‍ നല്‍കി താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രണ്ട് വര്‍ഷമാകുന്നതിന് മുന്നേ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകള്‍ നല്‍കി എബിഡി. മികച്ച ഫോം തുടര്‍ന്നു കൊണ്ടിരിക്കവെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് ടീമിനേയും ആരാധകരേയും ഞെട്ടിച്ച് 2018 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ കളിക്കുമ്പോളുള്ള അമിത സമ്മര്‍ദ്ദമായിരുന്നു വിരമിക്കലിന് കാരണമായി അന്ന് ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടിയത്. എ്‌നനാല്‍ കഴിഞ്ഞ ദിവസം ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി 40 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തല്‍

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും, ഇക്കാര്യം സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറിനോടും മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഡയറക്ടറുമായ ഗ്രെയിം സ്മിത്തിനോടും ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനോടും ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഐപിഎല്ലിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും വിചാരിച്ചത് പോലെ കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഡിവില്ലിയേഴ്‌സിനെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം കോച്ച് മാര്‍ക് ബൗച്ചര്‍ പറഞ്ഞിരുന്നു

ദക്ഷിണാഫ്രിക്കയ്ക്കായി 2004 ല്‍ അരങ്ങേറ്റം കുറിച്ച ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 114 ടെസ്റ്റുകളും, 228 ഏകദിനങ്ങളും, 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഡിവില്ലിയേഴ്‌സ് തിരിച്ചു വരുന്നത് ദക്ഷിണാഫ്രിക്കയേയും അതിശക്തരാക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button