Latest NewsNewsIndia

ചന്ദ്രശേഖർ ആസാദിന് ഉപാധികളോടെ ജാമ്യം

ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചു. ഒരു മാസത്തേയ്ക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും നാലഴ്ച്ച ദില്ലിയിൽ പ്രവേശിക്കരുതെന്നും അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയി വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.

പൗരത്വ നിയമത്തിനെതിരെ ദില്ലിയിൽ നടന്ന പ്രതിഷേധങ്ങളിൽ മുൻനിര പോരാളിയായിരുന്നു ചന്ദ്രശഖർ ആസാദ്. ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ വിമർശനമാണ് അദേഹം ഉയർത്തിയത്. ഡിസംബര്‍ 20-നുനടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു. ഡിസംബര്‍21-ന് പുലര്‍ച്ചെ നാടകീയമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button