Latest NewsNewsIndia

ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം; സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വമ്പൻ ക്യാമ്പയിൻ

ന്യൂഡൽഹി: ബോളിവുഡ് താരം ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളിൽ ആണ് വമ്പൻ ക്യാമ്പയിൻ നടക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനു നടി പിന്തുണ നൽകിയതിനു പിന്നാലെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.

ദീപിക മോഡലായെത്തുന്ന ലക്സ് സോപ്പ് ബഹിഷ്കരിക്കണമെന്ന ഹാഷ്ടാഗിൽ മുഴുവൻ ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാമ്പയിനാണ് ട്വിറ്ററിൽ നടക്കുന്നത്. ‘ബോയ്‌കോട്ട് ലക്‌സ്’ എന്ന ഹാഷ്ടാഗാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

നേരത്തെ, ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഛപകി’നെതിരെയും ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ദീപിക മോഡലാവുന്ന ഉത്പനങ്ങൾ ബഹിഷ്കരിക്കണമെന്നും ട്വിറ്ററിൽ ക്യാമ്പയിൻ നടക്കുന്നത്.

ALSO READ: പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ല; പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന താരങ്ങളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി

ജെഎൻയുവിൽ നടന്ന ഫീസ് വർധനക്കെതിരെ വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന പ്രതിഷേധത്തിനാണ് ദീപിക പിന്തുണയർപ്പിച്ചത്. സമര സ്ഥലത്തെത്തി വിദ്യാർത്ഥികളെ കണ്ട ദീപിക അവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് എബിവിപി, ബിജെപി നേതാക്കൾ ദീപികക്കെതിരെ രംഗത്തു വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button