Latest NewsNewsInternational

ഭൂമി ഉണ്ടായത് ഏകദേശം 450 കോടി വർഷം മുമ്പ്; ഇപ്പോൾ ഭൂമിയിൽ നിന്ന് കണ്ടെത്തിയത് 750 കോടി വർഷം പഴക്കമുള്ള പദാർഥം; അമ്പരപ്പിൽ ശാസ്ത്ര ലോകം

സിഡ്നി: നമ്മൾ എല്ലാവരും സ്‌കൂളിൽ പഠിച്ചിരിക്കുന്നത് ഭൂമി ഉണ്ടായത് ഏകദേശം 450 കോടി വർഷം മുമ്പാണെന്നാണ്. എന്നാൽ ഇപ്പോൾ ഭൂമിയിൽ നിന്ന് കണ്ടെത്തിയത് 750 കോടി വർഷം പഴക്കമുള്ള പദാർഥം ആണ്. ആകെപ്പാടെ അമ്പരപ്പിലാണ് ശാസ്ത്ര ലോകം.

ഇതിനുമുമ്പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാർഥത്തിന് 550 കോടി വർഷമായിരുന്നു പഴക്കം. 1960-കളിൽ ഭൂമിയിൽ പതിച്ച ഉൽക്കയുടെ പാളിയിൽനിന്ന് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാർഥമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 750 കോടി വർഷംമുമ്പ് ഏതോ വിദൂര നക്ഷത്രസമൂഹത്തിലുണ്ടായ പൊടിപടലങ്ങളാണ് ഈ പദാർഥം.

ഉൽക്കകളിൽനിന്നുള്ള അപരിചിത പദാർഥത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ എത്രകാലം ഇവയിൽ കോസ്മിക് കിരണങ്ങൾ പതിച്ചിട്ടുണ്ടെന്ന് ഗവേഷകർ പഠിച്ചു. 1969-ൽ ഓസ്ട്രേലിയയിലെ മർച്ചിസണിൽ പതിച്ച ഉൽക്കയിൽനിന്നു ലഭിച്ച 40 തരികൾ പരിശോധിച്ച സ്വിറ്റ്‌സർലൻഡിലെയും യു.എസി.ലെയും ഗവേഷകരാണ് പദാർഥത്തിന്റെ പഴക്കം തിരിച്ചറിഞ്ഞത്.

ALSO READ: യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി

നക്ഷത്രങ്ങൾ മരിക്കുമ്പോൾ അവയ്ക്കുള്ളിലുള്ള പദാർഥങ്ങൾ ശൂന്യാകാശത്തെത്തും. ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉൽക്കകളുടെയുമൊക്കെ ഭാഗമായി മാറും. ഭൂമിയുടെ നക്ഷത്രമായ സൂര്യന് 460 കോടിവർഷവും ഭൂമിക്ക് 450 കോടി വർഷവുമാണ് പ്രായം. സൗരയൂഥമുണ്ടാകുന്നതിനും മുമ്പ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാൻ ഈ പദാർഥങ്ങൾ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button