Latest NewsNewsFootballSports

കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലവും ഈസ്റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍

ഐ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലം കേരള ഇന്ന് എവേ മത്സരത്തിനിറങ്ങുന്നു. കരുത്തരായ ഈസ്റ്റ് ബംഗാളാണ് ഗോകുലത്തിന്റെ എതിരാളികള്‍. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. അഞ്ച്് കളിയില്‍ രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ലീഗില്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍ ഗോകുലം. അതേസമയം ഇത്രതന്നെ കളികളില്‍ നിന്നും രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമായി എട്ട് പോയിന്റോ ഈസ്റ്റ് ബംഗാള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്.

ബഗാനോട് എവേ മത്സരത്തില്‍ തോറ്റ ഗോകുലം ഹോം മത്സരത്തില്‍ ചെന്നൈ സിറ്റിയോടും തോറ്റിരുന്നു. ക്യാപ്റ്റനും പ്ലേമേക്കറുമായ മാര്‍ക്കസ് ജോസഫ്-ഹെന്റി കിസേക്ക കൂട്ടുകെട്ടിനെയാണ് ഗോകുലം കേരള ആശ്രയിക്കുന്നത്. ഇരുവരും ഫോമിലേക്കുയര്‍ന്നാല്‍ ഗോകുലത്തിന് വലിയ തലവേദന ഉണ്ടാകില്ല. അതേസമയം ഹാറൂണ്‍ അമിരിയും മുഹമ്മദ് ഇര്‍ഷാദും സസ്‌പെന്‍ഷനിലായത് ഗോകുലത്തിന് ആശങ്ക നല്‍കുന്നുണ്ട്. മികച്ച മുന്നേറ്റനിരയുള്ള ഗോകുലത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തിയാവും കളിക്കുകയെന്ന് ഈസ്റ്റ് ബംഗാള്‍ കോച്ച് അലസാന്ദ്രോ മെനന്‍ഡെസ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോളും രണ്ടുതവണയും ജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു. അന്നത്തെ തോല്‍വികള്‍ക്ക് പകരംവീട്ടാന്‍കൂടിയാണ് ഗോകുലം ബംഗാളിന്റെ തട്ടകത്തിലിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button