Latest NewsNewsInternational

യുക്രൈന്‍ വിമാനം തകര്‍ത്തതിനു പിന്നില്‍ കാരണം നിരത്തി ഇറാന്‍ : ഐഎസിനെ പിഴുതെറിയാന്‍ ഇന്ത്യയുമായി കൈകോര്‍ക്കും

ന്യൂഡല്‍ഹി: യുക്രൈന്‍ വിമാനം തകര്‍ത്തതിനു പിന്നില്‍ കാരണം നിരത്തി ഇറാന്‍ . വിമാനം തകര്‍ത്തത് അബദ്ധത്തിലെന്ന് ഏറ്റുപറഞ്ഞ് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സെരിഫ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇറാന്‍ മന്ത്രി കുറ്റസമ്മതം നടത്തിയത്. ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഐഎസും ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഖാസിം സുലൈമാനിയുടെ ശരീരം കണ്ടു കണ്ണീരടക്കാനാവാതെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി: കബറടക്കം ഇന്ന്‌

ഐഎസിന് ഏറ്റവും ഭീഷണിയായിരുന്നത് ഖാസിം സുലൈമാനിയായിരുന്നു. അദ്ദേഹത്തെ വധിച്ചതോടെ ഐ.എസ് വീണ്ടും ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി മാറുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഐഎസ് ഇപ്പോള്‍ ഇന്ത്യയ്ക്കും ഇറാനും അടുത്തെത്തിയിരിക്കുകയാണ്. താലിബാന്റെ ഇടം നേടാനാണ് ഐഎസ് ശ്രമിക്കുന്നത്. ഐഎസിനെ നേരിടാന്‍ ഇന്ത്യയുമായി സഖ്യമാകാമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു.

മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് സെരിഫ് ഡല്‍ഹിയിലെത്തിയത്. റായ് സിന ഡയലോഗില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഔദ്യോഗിക-അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും. പതിമൂന്ന് വിദേശകാര്യമന്ത്രിമാരാണ് റായിസിന ഡയലോഗില്‍ പങ്കെടുക്കുന്നത്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷമുള്ള സാഹചര്യം പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയും ചര്‍ച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button